NEWS UPDATE

6/recent/ticker-posts

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട, 24 മണിക്കൂറിനിടെ പിടിച്ചത് 1 കോടിയുടെ സ്വർണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് സ്വദേശിയായ അബ്ദുൾ തൗഫീഖ് എന്നയാളിൽ നിന്ന് 80 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്. രാവിലെ രണ്ട് സംഭവങ്ങളിലായി 30 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും കണ്ണൂരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.[www.malabarflash.com]

വിമാനത്താവളത്തിനുള്ളിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 268 ഗ്രാം സ്വർണവും കർണാടകത്തിലെ ഭട്‍കൽ സ്വദേശി മുഹമ്മദ് ഡാനിഷിൽ നിന്നും 360 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഇതോടെ കണ്ണൂർ എയർപോർട്ടിൽ വ്യാഴാഴ്ച ആകെ ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.

ഇതിനിടെ, കരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി നൽകി. ആറ് തവണയായി 8.5 കിലോ സ്വർണമാണ് ഇയാള്‍ കടത്തിയത്. കടത്തിയ സ്വർണ്ണത്തിന്‍റെ മൂല്യം ഏതാണ്ട് നാലര കോടിയോളം രൂപ വരും. എയർ ഇന്ത്യ കാബിൻ ക്രൂ നവനീത് സിംഗ് ബുധനാഴ്ചയാണ് സ്വർണം കടത്തിയതിന് പിടിയിലായത്. ദില്ലി സ്വദേശിയാണ് നവനീത് സിംഗ്. കസ്റ്റംസാണ് ബുധനാഴ്ച നവനീതിനെ കസ്റ്റഡിയിൽ എടുത്തത്. ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വ‍ർണം. 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്മാണ് ഇയാള്‍ ഷൂസിനകത്ത് ഒളിപ്പിച്ച് കടത്തിയത്. ദുബായിൽ നിന്ന് എത്തിച്ചതായിരുന്നു സ്വര്‍ണം.

Post a Comment

0 Comments