NEWS UPDATE

6/recent/ticker-posts

ഒറ്റ ദിവസത്തെ വമ്പൻ ഇടിവിനുശേഷം വിശ്രമിച്ച് സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 37920 രൂപയാണ് വില.ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വർണവിലയിൽ ഇടിവുണ്ടായത്. ആദ്യം 120 രൂപ കുറയുകയും പിന്നീട് 800 രൂപ കുറയുകയും ചെയ്തിരുന്നു. ആകെ 920 രൂപയുടെ ഇടിവാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.[www.malabarflash.com]

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4740 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ആദ്യം 15 രൂപ കുറഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷം വീണ്ടും 100 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3915 രൂപയാണ്. ഇന്നലെ ആദ്യം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്.

Post a Comment

0 Comments