NEWS UPDATE

6/recent/ticker-posts

മംഗളൂരു മുക്കച്ചേരി സുബൈര്‍ വധക്കേസിലെ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം

മംഗളൂരു: മംഗളൂരു മുക്കച്ചേരി സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ സിറ്റി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.[www.malabarflash.com] 

നിസാമുദ്ദീന്‍ എന്ന നിസാം, താജുദ്ദീന്‍ എന്ന താജു, മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ എന്നിവരെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ മൂന്ന് പ്രതികള്‍ക്കും 20,000 രൂപ പിഴയും വിധിച്ചു. പിഴയടക്കാന്‍ സാധിച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം. ഐ.പി.സിയുടെ 326-ാം കോളം പ്രകാരമുള്ള കുറ്റകൃത്യത്തിന് അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയും പ്രതികള്‍ക്ക് വിധിച്ചിട്ടുണ്ട്. പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവും ലഭിക്കും. 

മരിച്ച സുബൈറിന്റെ പിതാവിന് 50,000 രൂപയും പരിക്കേറ്റ ഇല്ല്യാസിന് 20,000 രൂപയും നല്‍കണമെന്ന് ദക്ഷിണ കന്നഡ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് ജഡ്ജി നിര്‍ദേശിച്ചു. 

2017 ഒക്ടോബര്‍ നാലിനാണ് മുക്കച്ചേരി പള്ളിക്ക് സമീപം സുബൈര്‍ കൊലചെയ്യപ്പെട്ടത്. അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപീകൃഷ്ണ കെ.ആര്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ അഞ്ചാം പ്രതി അല്‍താഫ് കേസിന്റെ വിചാരണയ്ക്കിടെ മരിച്ചിരുന്നു. മുഖ്യപ്രതി സുഹൈല്‍ ഇപ്പോഴും ഒളിവിലാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ നാരായണ സെരിഗര്‍ ഹാജരായി.

Post a Comment

0 Comments