Top News

റംസാനില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് യുഎഇയിലെ എമിറേറ്റ്

ഉമ്മുല്‍ഖുവൈന്‍: റംസാനില്‍ ഉമ്മുല്‍ഖുവൈനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. റംസാനിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം സംബന്ധിച്ച് അധികൃതര്‍ നല്‍കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. [www.malabarflash.com]


സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ജീവനക്കാര്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. 

എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധി ആയിരിക്കും.

Post a Comment

Previous Post Next Post