Top News

നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം; യുവതി മരിച്ചു

നീലേശ്വരം: നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയത്തിലിരിക്കെ യുവതി തൽക്ഷണം മരിച്ചു. നീലേശ്വരം ചിറപ്പുറത്തെ മരവ്യാപാരി നൗഷാദിന്റെ ഭാര്യ സമീറയാണ് (35) മരിച്ചത്.[www.malabarflash.com]


വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നോമ്പെടുക്കുന്നതിനായി അത്താഴം കഴിക്കാൻ സമീറ എണീറ്റതായിരുന്നു. ഇതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട് സമീറ അസ്വസ്ഥത പ്രകടിപ്പിച്ചു. പരിശോധനയിൽ തൊണ്ടയിൽ പ്രാണി കുടുങ്ങിയതായി ബോധ്യപ്പെട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്.

ഉടൻ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറേകാൽ മണിയോടെ മരിച്ചു. 

ചിറപ്പുറത്തെ മാഹിൻ-മറിയം ദമ്പതികളുടെ മകളാണ്. മക്കൾ: മുഹമ്മദ് ഹസൻ, ഷഹാന മർവ.

Post a Comment

Previous Post Next Post