NEWS UPDATE

6/recent/ticker-posts

കാന്‍സര്‍ രോഗികള്‍ക്ക് കേശംദാനം ചെയ്ത് ബേക്കല്‍ പിങ്ക് പോലീസ് സേനാംഗം എം.എസ് അപര്‍ണ

ഉദുമ: കാന്‍സര്‍ രോഗികള്‍ക്ക് കേശംദാനം ചെയ്ത് ജീവകാരുണ്യത്തില്‍ പങ്കാളിയാവുകയാണ് ബേക്കല്‍ സ്റ്റേഷനിലെ പിങ്ക് പോലീസ് സേനാംഗമായ രാജപുരം സ്വദേശിനി എം.എസ് അപര്‍ണ.[www.malabarflash.com]
 

ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായാണ് പൊന്നുപോലെ നോക്കി വളര്‍ത്തിയ മുടി സൗന്ദര്യത്തെ ബാധിക്കുമൊയെന്ന ആശങ്കയില്ലാതെ അപര്‍ണ മുറിച്ച് നല്‍കി. ശനിയാഴ്ച ബേക്കല്‍ സ്റ്റേഷനില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വെച്ചാണ് അപര്‍ണ കേശം ദാനം ചെയ്തത്. 

സ്റ്റേഷന്‍ ഐപി യൂ.പി വിപിന്റെ സാനിധ്യത്തില്‍ ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എം മുഹമ്മദ് അപര്‍ണയില്‍ നിന്ന് കേശം ഏറ്റുവാങ്ങി. 

ക്യാന്‍സറിന്റെ ചികിത്സല്‍ക്കിടെ സ്ത്രീകള്‍ക്ക് തലമുടി പോകുന്ന മാനസികബുദ്ധിമുട്ട് മനസിലാക്കിയാണ് കേശം ദാനം ചെയ്യാന്‍ തയ്യാറായതെന്നും തന്നിലൂടെ മറ്റുള്ളവരും ഈ പ്രവൃത്തി ഏറ്റെടുത്ത് മുന്നോട്ട് വരണമെന്ന് അപര്‍ണ്ണ് പറഞ്ഞു. 

ജനമൈത്രിയുടെ നേതൃത്വത്തില്‍ ഉദുമ കുടുംബാരോഗ്യ കേന്ദ്രം സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.എം മുഹമ്മദ് സേനാഗംങ്ങളെ പരിശോധിച്ചു. ജീവിത ശൈലീ രോഗങ്ങള്‍, ബി.എം.ഐ എന്നീ പരിശോധനകളും ക്യാമ്പിന്റെ ഭാഗമായി നടത്തി. തുടര്‍ന്ന് സേനാംഗങ്ങള്‍ക്ക് കൗണ്‍സിലിംങ്ങും ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കി. 

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ഗോപിനാഥ്, ജെ.പി.എച്ച്.എന്‍ ലത, സ്റ്റാഫ് നഴ്സ് സജിന, ആശ വര്‍ക്കര്‍മാര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ എം.രാജേഷ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Post a Comment

0 Comments