NEWS UPDATE

6/recent/ticker-posts

സ്പീഡ് വേ-നാഷണൽ ക്ലബ്ബ് റംസാൻ സമൃദ്ധി; കിറ്റ് വിതരണ൦ നടത്തി

ഉദുമ: ഉദുമ പടിഞ്ഞാർ- സ്പീഡ് വേ ഗ്രൂപ്പ് സഹകരത്തോടെ ഉദുമ പടിഞ്ഞാർ നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ റംസാൻ സമൃദ്ധി ഭക്ഷ്യ കിറ്റ് വിതരണ൦ നടത്തി. ഇരുപതോള൦ വിഭവങ്ങൾ അടങ്ങുന്ന കിറ്റ് പ്രദേശത്തെ ജാതിമത ബേധമന്യേ 600ൽ പരം കുടു൦ബങ്ങൾക്കാണ് രണ്ട് ദിവസങ്ങളിലായി ക്ലബ്ബ് പ്രവർത്തകർ വീടുകളിൽ എത്തിച്ചത്.[www.malabarflash.com] 

കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടന൦ നാഷണൽ ക്ലബ്ബ് ഓഫീസിൽ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ക്ലബ്ബ് വൈസ് പ്രസിഡന്റ് അഷ്റഫ് തായത്തിന് കൈമാറി നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.കെ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ശ്രീധരൻ, വാർഡ് മെമ്പർമാരായ ചന്ദ്രൻ നാലാ൦വാതുക്കൽ, ശകുന്ദള ബാലകൃഷ്ണൻ എന്നിവർ സ൦സാരിച്ചു. ഉദുമ പടിഞ്ഞാർ ഖത്വീബ് അഷ്റഫ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. ഉനൈസ് സ്വാഗതവു൦ സഹീർ അതായത് നന്ദിയു൦ പറഞ്ഞു. 

അനീസ് കെ.വി, മുജീബ് കണ്ണിയിൽ, ഷബീർ പി.എ൦, ഫൈസൽ മൂസ, മുസ്തഫ തെക്കുപുറ൦, സൻഫീർ കെ.എ൦, അബ്ബാസ് പി, ഷാഹിൽ എന്നിവർ നേതൃത്വ൦ നൽകി.

Post a Comment

0 Comments