Top News

എം.ഐ.സി. അബൂദാബി ചാപ്റ്ററിന് പുതിയ നേതൃത്വം

അബൂദാബി: എം.ഐ.സി അബൂദാബി ചാപ്റ്റർ പ്രവർത്തക കൺവെൻഷനും സ്വീകരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. നാട്ടിൽ നിന്ന് വന്ന കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ടിന് സ്വീകരണവും നൽകി.[www.malabarflash.com]


എം.ഐ.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തികുണ്ട് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിണ്ടൻറ് അഷ്റഫ് മൗവ്വലിന്റെ അധ്യക്ഷത വഹിച്ചു.   

ജനറൽ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതം പറഞ്ഞു. റഊഫ് ഉദുമ റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൾ റഹ്മാൻ പൊവ്വൽ, സത്താർ കുന്നുംകൈ, നൗഷാദ് മിഹ്റാജ്, മുജീബ് മൊഗ്രാൽ, അബ്ദുൾ റഹ്മാൻ അയ്യങ്കോൽ, ഷമീം ബേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.ആബിദ് നാലാംവാതുക്കൽ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികൾ: അഷ്റഫ് മൗവ്വൽ (പ്രസിണ്ടന്റ്), അനീസ്  മാങ്ങാട് (ജനറൽ സെക്രട്ടറി), ബഷീർ ദർഗാസ് കളനാട് (ട്രഷറർ), ആബിദ് നാലാംവാതുക്കൽ (ഓർഗനൈസിംങ്ങ് സെക്രട്ടറി), മുജീബ് മൊഗ്രാൽ, 
അബ്ദുൾറഹ്മാൻ അയ്യങ്കോൽ, അഷ്റഫ് കൊത്തിക്കാൽ, അഷ്റഫ് കീഴൂർ (വൈസ് പ്രസിണ്ടന്റുമാർ), ഷമീം ബേക്കൽ, റഊഫ് ഉദുമ, അഷ്റഫ്.പി.കെ, 
ഹനീഫ് സബ്ക് (ജോയിൻ സെക്രട്ടറിമാർ)

Post a Comment

Previous Post Next Post