Top News

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ മലേരിയ ദിനം ആചരിച്ചു

ഉദുമ: ലോക മലേരിയ ദിനാചരണത്തോടനുബന്ധിച്ച് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

 ബേക്കൽ തീരദേശമേഖലയിൽ മലമ്പനി രോഗനിർണയത്തിനുള്ള രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.ഗപ്പി മത്സ്യ വിതരണവും പൊതുജനങ്ങൾക്കായി പ്രശ്നോത്തരി മത്സരവും ഉണ്ടായിരുന്നു. 

പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരായ കെ.വി.ശൈലജ, പി.ചിന്താമണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. ഗോപിനാഥൻ, എം.റെജികുമാർ, എം. പി. ബാലകൃഷ്ണൻ, ആർ.വി.നിധിൻ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post