കോസ്റ്റല്‍ പോലീസിലെ എ.എസ്.ഐമാരാണ് എം.ടി. പി സൈഫുദ്ധീനും ഇ. കെ. സുഭാഷും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും സിറ്റിസണ്‍സ് ഗ്രാറ്റിറ്റിയൂഡ് ടു ഗാലിയന്‍ വാരിയര്‍സ് എന്ന പുരസ്‌കാരമാണ് ലഭിച്ചത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാ അവാര്‍ഡ്.സൈഫുദ്ധീനും സുഭാഷും ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ നടന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങി.
2004ല്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാസര്‍കോട് സ്വദേശിയായ ശരത് ലാലിനെ വധിക്കാനെത്തിയ സംഘത്തെ വിരട്ടി യോടിക്കുകയും അയ്യായിരംത്തോളം കുട്ടികളെ നീന്തല്‍ പരിശീലനത്തിന് വിധേയമാക്കിയതിനും കോവിഡ് കാലത്ത് ജില്ലയില്‍ നിന്നും ലഭിക്കാത്ത മരുന്നുകള്‍ എത്തിച്ച് നല്‍കിയതിനും കടലില്‍ അപകടത്തില്‍പ്പെട്ട നിരവധി മത്സ്യതൊഴിലാളികളെ പ്പെടുത്തിയതിനുമാണ് സൈഫുദ്ധീനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
2008 വിശി ഷ്ട സേവനത്തിന് മുഖ്യ ന്ത്രിയുടെ പോലീസ് മെഡലും കോസ്റ്റല്‍ പോലീസ് എ ഡിജിപിയുടെ പുരസ്‌കാരവും അടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ സെയ്ഫുദ്ദീന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ദേശീയ നീന്തല്‍മത്സരങ്ങളില്‍ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നീലേശ്വരം സ്വദേശിയാണ്.
നാലു വര്‍ഷം മുമ്പ് കടലില്‍ മത്സ്യബന്ധനത്തിനിടെ ഭക്ഷ്യ വിഷബാധയേറ്റ സംഘത്തെ രക്ഷിച്ചതിനാണ് സുഭാഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
2019 ൽ മത്സ്യ ബന്ധനത്തിന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട അഞ്ച് തെങ്ങ് സ്വദേശികള്‍ സഞ്ചരിച്ച ബോട്ടില്‍ ഭക്ഷ്യവിഷബാധയേറ്റതറിഞ്ഞ് സുഭാഷിന്റെ നേതൃത്വത്തില്‍ കാസര്‍കോട് തളങ്കരയില്‍ നിന്നും ആഴക്കടലില്‍ ചെന്ന് എട്ട് പേരുടെ ജീവനാണ് രക്ഷപ്പെട്ടത്. ഒമ്പതുപേരുണ്ടായിരുന്ന സംഘത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതിന് 2021 ഡിജി പിയുടെ മികച്ച സേവനത്തിനുള്ള പുരസ്‌കാരവും സുഭാഷിന് ലഭിച്ചിരുന്നു. നീലേശ്വരം ചായ്യോം സ്വദേശിയാണ്.

0 Comments