കോഴിക്കോട്: കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ സാഹസിക പ്രകടനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കുന്നംകുളം അയ്നൂർ സ്വദേശികളായ സുഷിൻ, നിഖിൽ ദാസ്, അതുൽ, അതിഷ്, മുഹമ്മദ് യാസിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് ബെെക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
മൂന്ന് ബൈക്കുകളിലായി ഏഴുപേരാണ് അഭ്യാസ പ്രകടനം നടത്തിയത്. ഇവരിൽ ഒരാളെയും അയാളുടെ ബെെക്കും പിടികൂടാനുണ്ട്.തൊട്ടിൽപാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന്റെ മുന്നിലായിരുന്നു അപകടകരമായ രീതിയിൽ മൂന്ന് ബൈക്കുകളുടെ സാഹസിക പ്രകടനം. പെരുമ്പിലാവ് മുതൽ കുന്നംകുളം വരെ ഇവർ ബസ്സിന് മുന്നിലൂടെ ബൈക്ക് ഓടിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി ഏഴുപേരാണ് ഉണ്ടായിരുന്നത്.
യുവാക്കൾ ബസിലെ സ്ത്രീ യാത്രക്കാർക്ക് നേരെ അസഭ്യം പറഞ്ഞു. കൂടാതെ ബൈക്ക് യാത്രികർ കല്ലുകൊണ്ട് ബസ്സിൻറെ സൈഡിൽ ഇടിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നമെന്ന് ഭയന്നിരുന്നെന്നും വൻ ദുരന്തമാണ് ഒഴിവായതെന്നും ഡ്രെെവർ പ്രതികരിച്ചിരുന്നു. സംഭവ സമയം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 80ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
Post a Comment