കോഴിക്കോട്: അസ്സലാമു അലൈക യാ ശഹ്റ റമസാൻ ….. റമസാനിലെ അവസാന വെള്ളിയാഴ്ച ഖത്വീബുമാർ പള്ളി മിഹ്റാബുകളിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ മനസ്സ് പിടച്ചും കണ്ണീർ വാർത്തുമാണ് വിശ്വാസികൾ വിശുദ്ധ റമസാന് വിട ചൊല്ലിയത്.[www.malabarflash.com]
ഇനിയുമേറെ റമസാനുകളെ വരവേൽക്കാൻ വിധിയുണ്ടാകണേ എന്ന തേട്ടത്താൽ പള്ളികളിൽ ഒരുമിച്ച് കൂടിയ ഓരോരുത്തരുടെയും ഉള്ളം പിടഞ്ഞു. തങ്ങളിൽ നിന്ന് നേരത്തെ വിട പറഞ്ഞ് പോയവരുടെ മോക്ഷത്തിനായി അവർ കൈകളുയർത്തി.
27ാം രാവിന്റെ പിന്നാലെ എത്തിയ വെള്ളിയാഴ്ച വിശ്വാസികൾക്ക് തികച്ചും അസുലഭ അവസരായിരുന്നു. നേരത്തെ പള്ളികളിലെത്തി ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയും അവര്‍ സൃഷ്ടാവിന്റെ പ്രീതിക്ക് വേണ്ടി എല്ലാം സമര്‍പ്പിച്ചു.

റമസാന്‍ വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി തുടര്‍ന്നും ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ വിശ്വാസികളെ ഉണര്‍ത്തി.
Post a Comment