Top News

50 രൂപക്ക് താഴെ പെട്രോൾ നൽകില്ലെന്നറിയിച്ച് പമ്പുടമ; പമ്പിലെ മെഷീൻ പ്രവർത്തിപ്പിക്കാനുള്ള പണം പോലും ലഭിക്കില്ല

നാഗ്പൂർ: 50 രൂപക്ക് താഴെ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ച് പമ്പുടമ. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പമ്പുട രവിശങ്കർ പ്രാധിയാണ് ഇതുസംബന്ധിച്ച ബോർഡ് പമ്പിൽ സ്ഥാപിച്ചത്. കുറഞ്ഞ് അളവ് പെട്രോൾ നൽകിയാൽ മെഷീൻ പ്രവർത്തിപ്പിക്കാനുള്ള ചെലവ് പോലും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]


അതേസമയം, തുടർച്ചയായ ദിവസങ്ങളിൽ എണ്ണവില വർധിപ്പിച്ചതിന് പിന്നാലെ വ്യാഴാഴ്ച വില വർധനക്ക് താൽക്കാലിക സ്റ്റോപ്പിട്ട് കമ്പനികൾ. വ്യാഴാഴ്ച രാജ്യത്ത് പെട്രോൾ-ഡീസൽ വില കൂടിയില്ല. കഴിഞ്ഞ 17 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് എണ്ണകമ്പനികൾ വിലയിൽ മാറ്റം വരുത്താതിരിക്കുന്നത്.

നാലര മാസത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ച് 22നാണ് എണ്ണ കമ്പനികൾ വിലയിൽ മാറ്റം വരുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദീർഘകാലം കമ്പനികൾ എണ്ണവില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ കുറേ ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കാര്യമായി വർധിച്ചിട്ടില്ല.

Post a Comment

Previous Post Next Post