NEWS UPDATE

6/recent/ticker-posts

ഉദുമ പടിഞ്ഞാർക്കര കാഴ്ച കമ്മിറ്റി സുവർണ ജൂബിലി നിറവിൽ

ഉദുമ: ഉദുമ പടിഞ്ഞാർക്കര തിരുമുൽക്കാഴ്ച കമ്മിറ്റി അതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന് തിരുമുൽ കാഴ്ച സമർപ്പണത്തിന് വേണ്ടി 1973ലാണ് ആ പ്രദേശത്തുകാർ കമ്മിറ്റി ഉണ്ടാക്കിയത്.[www.malabarflash.com]

50 പൂർത്തിയാകുന്നതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന വിവിധ കലാ-സാംസ്‌കാരിക -കായിക പരിപാടികളോടെ സുവർണ ജൂബിലി ആഘോഷിക്കും. ഭരണി ഉത്സവത്തിന് തുടർച്ചയായി 49 വർഷം പടിഞ്ഞാർക്കര പ്രദേശത്തുകാർ തിരുമുൽകാഴ്ച സമർപിച്ചിരുന്നു.

2023 മാർച്ചിലെ ഉത്സവത്തിന് കാഴ്ച സമർപണത്തോടെ 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജൂബിലി ആഘോഷിക്കുന്നത് . അതിന് നിറവും മികവും നൽകാനുള്ള തയ്യാറെടുപ്പിനായി പടിഞ്ഞാർ കൊപ്പൽ വീട് തറവാട്ടിൽ ചേർന്ന യോഗത്തിൽ ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാർ ഒത്തുകൂടി. 

ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രമേശ്കുമാർ കൊപ്പൽ അധ്യക്ഷനായി.നിധി സമാഹരണത്തിന്റെ ഭാഗമായി ബെനിഫിറ്റ് സ്കീം വിതരണ ഉദ്ഘാടനം റഹ്മൻ പൊയ്യലിന് കൈമാറി മുഖ്യകർമി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, ട്രഷറർ പി. കെ. രാജേന്ദ്രനാഥ്‌, കേന്ദ്രകമ്മിറ്റി അംഗം ശ്രീധരൻ കാവുങ്കാൽ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എ.വി. വാമനൻ, പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങളായ , ശകുന്തള ഭാസ്കരൻ, ചന്ദ്രൻ നാലാംവാതുക്കൽ, ബിന്ദു സുധൻ, കാപ്പിൽ ജുമാ മസ്ജിദ് പ്രസിഡന്റ് കെ.ബി.എം. ഷെരീഫ്, ഉദുമ ചൂളിയാർ ഭഗവതി ക്ഷേത്ര പ്രസിഡന്റ് സി. നാരായണൻ, ഭദ്രകാളി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കെ.വി. കുഞ്ഞിക്കോരൻ, , കാഴ്ച കമ്മിറ്റി കൺവീനർ എം.കെ. നാരായണൻ, കെ. വി. രാഘവൻ, ശ്രുതി ചന്ദ്രൻ, സി. കെ. വേണു, വി.വി.സച്ചിൻ, വി.വി. സജിത്ത് എന്നിവർ പ്രസംഗിച്ചു. 

തിരുമുൽക്കാഴ്ച്ചയിൽ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് കെ.വി. അപ്പു ഉപഹാരങ്ങൾ വിതരണം ചെയ്തു.

Post a Comment

0 Comments