Top News

പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ സംഘടനാ പ്രവർത്തകർ കരുത്താർജ്ജിക്കണം: പള്ളങ്കോട് മദനി

ചട്ടഞ്ചാൽ: വിശ്വാസപരമായും സാമൂഹികപരമായും സമൂഹം നേരിടുന്ന അധാർമികതകളെ പ്രതിരോധിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും സംഘടനാ പ്രവർത്തകർ കരുത്താർജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അഭിപ്രായപ്പെട്ടു.[www.malabarflash.com] 

ഉദുമ സോൺ കമ്മിറ്റി ചട്ടഞ്ചാൽ നൂറുൽ ഉലമ സ്ക്വയറിൽ സംഘടിപ്പിച്ച സോൺ റിവൈവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹസൈനാർ സഖാഫി കുണിയ അധ്യക്ഷത വഹിച്ചു. 

കർമരേഖ, കൗൺസിൽ ലക്ഷ്യവും സംഘാടനവും, വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ എന്നീ വിഷയങ്ങളിൽ യഥാക്രമം സുലൈമാൻ കരിവെള്ളൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി ക്ലാസ്സുകൾ അവതരിപ്പിച്ചു. സി എൽ ഹമീദ്, ബി. കെ അഹ്മദ് മുസ്ലിയാർ കുണിയ, നൗഫൽ സഅദി ബിലാൽ ,സിപി അബ്ദുല്ല ഹാജി, ഹാരിസ് ബേഡകം തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post