NEWS UPDATE

6/recent/ticker-posts

കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഹനിക്കരുത്: വിദ്യാലയ സംരക്ഷണ സമിതി

കാസറകോട്: ജില്ലയിൽ ഉദുമ മണ്ഡലത്തിൽ മുളിയാർ ഗ്രാമപഞ്ചായത്തിലെ വളരെ പിന്നോക്കം നിൽക്കുന്ന മൂന്ന് ഭാഗം പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടവും ഒരു ഭാഗം പയസ്വിനി പുഴയാലും ചുറ്റപ്പെട്ട യാത്ര സൗകര്യം പോലുമില്ലാത്ത നാടായ ആലൂരിൽ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് ഗവൺമെൻറ് അനുവദിച്ച മൾട്ടിഗ്രേഡ് ലേണിംഗ് സെൻറർ ഇപ്പോൾ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട് ക്കൊണ്ടിരിക്കുന്നു.[www.malabarflash.com]

നിലവിൽ അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന ഇ വിദ്യാലയം ഇല്ലാതായാൽ തുടർ പഠനത്തിന് ദുർഘട വഴികൾ താണ്ടി കിലോമീറ്റർ അകലേയുള്ള എൽപി സ്കൂളുകളെ ആശ്രയിക്കേണ്ടി വരും, പ്രയോഗികമല്ലാത്ത ഇത്തരം കാര്യങ്ങളിൽ പെട്ട് വിദ്യാർഥികളുടെ വിദ്യാഭ്യാസം തന്നെ ഇല്ലാതാകുമെന്ന കാര്യത്തിൽ സംശയമില്ല ആയതിനാൽ ഈ വിദ്യാഭ്യാസ സ്ഥാപനം എൽപി സ്കൂളാക്കി ഉയർത്തുന്നതിന് വേണ്ടിയുള്ള നടപടികൾ കൈകൊള്ളണമെന്ന് എം ജി എൽ സി സംരക്ഷണ സമിതി ആവിശ്യപെട്ടു.

നാടിന്റെ പരിതാപകരമായ അവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനും എൽ പിസ്കൂളാക്കി ഉയർത്തുന്നതിന്റെ അവിശ്യകഥ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും തത്വത്തിൽ തീരുമാനമായി.

തുടർ നടപടിക്കായി ഇഖ്ബാൽ ആലൂർ ചെയർമാനായും അബ്ദുൾ ലത്തീഫ് ടി എ കൺവീനറായും എ മുഹമ്മദ് , കാദർ കോളോട്ട്,ശിഹാബ് ആലൂർ,എ ടി എം, എ ടി അബു,ഇസ്മായിൽ മാഷ്, ഇസ്മായിൽ എം കെ ആലൂർ,ഹനീഫ ഹാജി ടി എ,സാലി ആലൂർ,എന്നിവരടങ്ങുന്ന പതിനൊന്നംഗ സമിതിക്ക് രൂപം നല്കി.

Post a Comment

0 Comments