Top News

നൂറോളം പേർക്ക് കാരുണ്യത്തിന്റെ സ്നേഹ സ്പർശമേകി സിറ്റി സൈക്കിളിന്റെ ബദിയടുക്കയിലെ ഷോറൂം ഉദ്ഘാടനം

ബദിയടുക്ക: പുതിയ കാലത്ത് പുതു സന്ദേശമുയർത്തി സിറ്റി സൈക്കിളിന്റെ ഷോറൂം ഉദ്ഘാടനം. ബദിയടുക്കയിൽ നടന്ന സിറ്റി സൈക്കിളിന്റെ ആറാമത്തെ ഷോറൂം ഉദ്ഘാടന വേദി മനുഷ്യത്വത്തിന്റെ മാനവികതയുടെ പുതിയ സന്ദേശമായി.[www.malabarflash.com] 

ആർഭാടമായി ഒരു ഉദ്ഘാടന വേള ഒരുക്കുന്നതിന് പകരം അങ്ങനെയൊരു ഉദ്ഘാടനത്തിന് വേണ്ടിവരുന്ന ചെലവ് മുഴുവനും പാവപ്പെട്ട നൂറോളം വൃക്കരോഗികൾക്ക് ഡയാലിസിസിന് വേണ്ടി നൽകി പൊതുസമൂഹത്തിനു മുന്നിൽ വലിയ മാതൃകയായി.

സിറ്റി സൈക്കിൾ മാനേജിങ് ഡയറക്ടർ അൻവർ സാദത്ത്,അഭയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഖയ്യും മാന്യക്ക് ഡയാലിസിസിന് വേണ്ടി വകയിരുത്തിയ ഒരു ലക്ഷം രൂപ പ്രസ്തുത ചടങ്ങിൽ വെച്ച് കൈമാറി. അബു സാലിം മുഖ്യാതിഥിയായിരുന്നു,

ഉമ്പായി ബത്തേരി,കാഹു അറഫ,അഷ്റഫ് നാലതടുക്ക, പി യു അഹമ്മദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post