Top News

കളനാട് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഉദുമ: കാസറകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കളനാട് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മേല്‍പറമ്പ് മാക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ലത്വീഫ് (36) ആണ് മരിച്ചത്. കളനാട് ജുമാ മസ്ജിദിന് സമീപം ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.[www.malabarflash.com]


തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലത്വീഫിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഴ്ചകള്‍ക്ക് മുമ്പ് മീന്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ ഇതേ സ്ഥലത്ത് വച്ച് മരിച്ചിരുന്നു.

എസ് ടി യു പ്രവർത്തകനായിരുന്നു ലത്വീഫ്. പരേതനായ കുന്നരിയത്ത് ഖാസിം അബ്ദുര്‍ റഹ് മാന്‍-മർയം ദമ്പതികളുടെ മകനാണ്. ഭാര്യ: ബല്‍ഖീസ്.

മക്കള്‍: മഹാദിയ മര്‍യം, ആയിഷത്ത്‌ സുമയ്യ, നഫീസത്ത്‌ ഹാദിയ.
സഹോദരങ്ങള്‍: ഹസൈനാര്‍, താജുദ്ദീന്‍, ഖാസിം, ആബിദ്, ഖദീജ, ഫരീദ, സൗദ.

Post a Comment

Previous Post Next Post