Top News

എതിരാളികളില്ല, മത്സരമില്ല: റഹീമും സന്തോഷ് കുമാറും ജെബി മേത്തറും രാജ്യസഭാംഗങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എഎ റഹീമും സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാറുമാണ് ഇടതുപക്ഷത്ത് നിന്നുള്ള അംഗങ്ങൾ.[www.malabarflash.com]

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോൺഗ്രസിന്റെ രാജ്യസഭാംഗം. മൂന്ന് സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ മൂന്ന് പേർ മാത്രമാണ് പത്രിക സമർപ്പിച്ചതും. ഇതോടെ മൂന്ന് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പിന്റെ ആവശ്യമില്ലാത്തതിനാൽ മൂന്നു പേരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യസഭയിലേക്ക് തെരെഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post