ബംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ബോംബ് വെച്ച കേസിൽ പ്രതിക്ക് 20 വർഷത്തെ കഠിന തടവ്. മംഗളൂരു സ്വദേശിയായ മെക്കാനിക്കൽ എൻജിനീയർ ആദിത്യ റാവുവിനെയാണ് യു.എ.പി.എ നിയമപ്രകാരം പ്രത്യേക കോടതി ശിക്ഷിച്ചത്.[www.malabarflash.com]
2020 ജനുവരി 20ന് മംഗളൂരു വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽനിന്നാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ആദിത്യ റാവു പോലീസിൽ കീഴടങ്ങുകയായിരുന്നു.
2020 ജനുവരി 20ന് മംഗളൂരു വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽനിന്നാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ആദിത്യ റാവു പോലീസിൽ കീഴടങ്ങുകയായിരുന്നു.
മംഗളൂരുവിലെ നാലാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ബി.ആർ. പല്ലവിയാണ് ആദിത്യ റാവുവിന് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2018ൽ ബംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഫോൺകാളിനെ തുടർന്നും ഇയാൾ അറസ്റ്റിലായിരുന്നു.
Post a Comment