Top News

ആദ്യരാത്രി കഴിഞ്ഞ് ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് ഒരു വർഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്റ്റിലായത്.[www.malabarflash.com]


ഒരു വർഷം മുമ്പാണ് കമറുദീൻ വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ദിവസം പെൺകുട്ടിയുടെ വീട്ടില്‍ താമസിച്ച കമറുദ്ദീൻ രാവിലെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ പെൺകുട്ടിയുടെ കുടുംബം ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അന്വേഷത്തില്‍ കമറുദ്ദീൻ നല്‍കിയ വിലാസവും ശരിയല്ലെന്ന് വ്യക്തമായി. ഇതോടെ പെൺകുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടിയില്‍ നിന്നാണ് കമറുദ്ദീനെ കണ്ടെത്തിയത്. അവിടെ മറ്റൊരു ഭാര്യക്കും മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു കമറുദ്ദീൻ. ലൈംഗീക പീഡനമടക്കമുള്ള പരാതികളാണ് വണ്ടൂരിലെ പെൺകുട്ടി കമറുദ്ദീനെതിരെ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Post a Comment

Previous Post Next Post