Top News

ഉമ്മാസ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

കാസറകോട്: കലാകാരൻമാരുടെ സംഘടനയായ ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി ( ഉമ്മാസ്) 
കാസറകോടിന്റെ മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി.[www.malabarflash.com]

അവശത അനുഭവിക്കുന്ന കലാകാരൻമാരുടെ ഉന്നമനത്തിനും കലാകാരൻമാരുടെ ക്ഷേമത്തിനും വേണ്ടി പ്രവത്തിച്ചുവരുന്ന ഉമ്മാസ് കാസര്കൊടിന്റെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രശസ്ത തബലിസ്റ്റ് മുരളീധരൻ പരവനടുക്കത്തിന് നൽകി ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ്‌ കോളിയടുക്കം ഉദ്ഘാടനം നിർവഹിച്ചു. 

കലാരംഗത്ത്‌ പ്രവത്തിക്കുന്ന മുഴുവൻ കലാകാരൻമാർക്കും അംഗത്വം നൽകുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ചടങ്ങിൽ എം കെ മൻസൂർ കാഞ്ഞങ്ങാട്, ആദിൽ അത്തു, ഇസ്മായിൽ തളങ്കര, അസീസ് പുലിക്കുന്ന്, സി എച്ച് ബഷീർ, ഷാഫി പള്ളങ്കോട്, ഖാലിദ് പള്ളിപ്പുഴ, ഹനീഫ് ഉദുമ, നിസാർ ബദിര, ഷാഫി പള്ളിപ്പുഴ, സിദ്ദിഖ് എരിയാൽ, സി വി മുഹമ്മദ്‌ ചിത്താരി, ടി സി അബ്ദുള്ള, ഇബ്രാഹിം ബള്ളൂർ, സീന കണ്ണൂർ, ഇല്യാസ് തനിമ, അനൂപ് മേൽപ്പറമ്പ്, ഗഫൂർ ഒപ്പന, സലാം കൈനോത്ത്, ജബ്ബാർ കാഞ്ഞങ്ങാട്, സയ്യിദ് കാപ്പിൽ, ബക്കർ നായമാർമൂല, റാഷിദ് പള്ളിപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post