Top News

ഉളുവാർ എൽ.പി സ്കൂളിൽ പ്രീ .പ്രൈമറി പ്രവേശനോത്സവം ശ്രദ്ധേയമായി

കാസറകോട്: ഉജാർ-ഉളുവാർ എൽ.പി സ്കൂളിൽ പ്രീ- പ്രീ .പ്രൈമറി വിദ്യാർത്ഥികൾക് നടത്തിയ പ്രവേശനോത്സവം ശ്രദ്ധേയമായി. രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും സംബന്ധിച്ച പരിപാടിയിൽ ബലൂണുകളും, മധുരവും , പൂക്കളും നൽകി വിദ്യാർത്ഥികളെ വരവേറ്റു.[www.malabarflash.com]


കോവിഡ് പ്രതി സന്ധി കാരണം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പ്രീ.പ്രൈമറി ക്ലാസുകൾ തുടങ്ങുന്നത്.

പി.ടി .എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാർ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ഈശ്വര നായിക് ആമുഖ പ്രഭാഷണം നടത്തി.അധ്യാപിക ഷാക്കിറ ക്ലാസ് എടുത്തു. നൗഷാദ് മാസ്റ്റർ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post