Top News

പ്രഥമ കൊപ്പല്‍ അബ്‌ദുല്ല പുരസ്‌കാരം ചേരൂര്‍ കെ.എം.മൂസ ഹാജിക്കും, ഇശല്‍ തോഴന്‍ ആദരം ഷാഫി നാലപ്പാടിനും

കാസര്‍കോട്‌: പതിറ്റാണ്ടുകളോളം ഉത്തരകേരളത്തിന്റെ കലാ, സാംസ്‌കാരിക രംഗത്ത്‌ നിറഞ്ഞ്‌ നിന്നിരുന്ന കൊപ്പല്‍ അബ്‌ദുല്ലയുടെ സ്‌മരണാര്‍ത്ഥം കാസര്‍കോട്‌ ആര്‍ട്ട്‌ ഫോറം (കാഫ്‌) പുരസ്‌കാരം നല്‍കുന്നു. സമൂഹത്തില്‍ വ്യത്യസ്‌തമായ പ്രവര്‍ത്തന ശൈലിയിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളെയാണ്‌ ഇപ്രാവശ്യത്തെ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌.[www.malabarflash.com]


സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത്‌ നിശബ്‌ദ സേവനം ചെയ്‌തു വരുന്ന ചേരൂര്‍ കെ.എം.മൂസ ഹാജിക്ക്‌ പ്രഥമ കൊപ്പല്‍ അബ്‌ദുല്ല പുരസ്‌കാരവും മാപ്പിളപ്പാട്ടിന്റെ തോഴനും, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഷാഫി നാലപ്പാടിന്‌ ഇശല്‍ തോഴന്‍ പുരസ്‌കാരവും നല്‍കി ആദരിക്കുന്നു. 10001 രൂപയും പ്രശസ്‌തി പത്രവുമാണ്‌ അവാര്‍ഡ്‌.

പി.ഡബ്ലു കോണ്‍ട്രാക്‌ടറായ മൂസ ഹാജി കര്‍ണാടകയിലെ നിരവധി ജീവ കാരുണ്യ സ്ഥാപനങ്ങളുടെ പിന്നിലെ പ്രധാന ചാലകശക്തിയും, ദക്ഷിണ കര്‍ണാടക മുസ്ലിം അസോസിയേഷന്റെ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനുമാണ്‌. കരണാടകയിലെയും, കാസര്‍കോട്ടയും നിരവധി പൊതു സംഘടനകളിലും നേതൃത്വം വഹിക്കുന്നു. 

ചെറു പ്രയത്തിലെ മാപ്പിളപ്പാട്ട്‌ രംഗത്ത്‌ സജീവമായിരുന്ന ഷാഫി നാലപ്പാട്‌, ആദ്യ കാലങ്ങളില്‍ കേസറ്റുകളിലും ദഫ്‌, ഒപ്പന കേല്‍ക്കളി സംഘങ്ങളിലെയും ഗായകനായിരുന്നു. ഇപ്പോഴും മാപ്പിളപ്പാട്ടിനെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഷാഫി നാലപ്പാട്‌ നിലവില്‍ ഫുമ്മ സംസ്ഥാന സെക്രട്ടറിയാണ്‌.

ഫെബ്രുവരി 25ന്‌ കാസര്‍കോട്‌ ടൗണ്‍ ഹാളില്‍ നടക്കുന്ന ഇന്നലെയുടെ ഇശലുകളില്‍ വെച്ച്‌ അവാര്‍ഡ്‌ സമ്മാനിക്കും. കേരളത്തിലെ പ്രശസ്‌തരായ മാപ്പിളപ്പാട്ട്‌ ഗായകര്‍ അണിനിരക്കുന്ന ഇന്നലെയുടെ ഇശലുകളില്‍ മാപ്പിളപ്പാട്ട്‌ രംഗത്ത്‌ നിറഞ്ഞു നിന്നിരുന്ന പഴയകാല ഗായകരെയും പാട്ടെഴുത്തുകാരെയും ആദരിക്കും.

Post a Comment

Previous Post Next Post