Top News

ജെംസ് സ്കൂൾ ഉദുമ പടിഞ്ഞാറിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ഉദുമ: ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പുതിയ ലോഗോ പതിച്ച ജെഴ്സി കാസറകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ വീരമണി ചെറുവത്തൂർ പ്രകാശനം ചെയ്തു.[www.malabarflash.com]


സ്പോർട്സ് ലക്ഷ്യം വെക്കുന്നത് ലക്ഷ്യപ്രാപ്തി ആണെന്നും മാനസികമായും ശാരീരികമായും കരുത്തുള്ള ഒരു തലമുറയെ സൃഷ്ടിക്കലാണ് സ്പോർട്സ് നിർവഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ജെംസ് പ്രിൻസിപ്പാൾ മുഹമ്മദ് സിയാദ് ഹുദവി സ്വാഗതം പറഞ്ഞു. ചെയർമാൻ ഷാഫി മാസ്റ്റർ കുദ്റോളി അധ്യക്ഷത വഹിച്ചു. സാദിഖ് അബ്ബാസ്, പാറയിൽ അബൂബക്കർ, സിറാജ് തച്ചരക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ടി. കെ, ഷാഹിദ് കെ. എം, എസ്. വി. അബ്ബാസ്, അബ്ബാസ് ബീഡി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post