NEWS UPDATE

6/recent/ticker-posts

"ഇന്നലെയുടെ ഇശലുകള്‍" കാസര്‍കോടിന്‌ നവ്യാനുഭവമായി

കാസര്‍കോട്‌: കാസര്‍കോട്‌ ടൗണ്‍ ഹാള്‍ മാപ്പിളപ്പാട്ട്‌ ആസ്വാദകരെക്കൊണ്ടു വീര്‍പ്പുമട്ടി. കാസര്‍കോടിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്‌ഡലങ്ങളിലെ നിറ സാന്നിധ്യവും മികച്ച സംഘാടകനുമായിരുന്ന കൊപ്പല്‍ അബ്‌ദുല്ലയുടെ സ്‌മരണാര്‍ത്ഥം സംഘടിപ്പിച്ച :"ഇന്നലെയുടെ ഇശലുകള്‍" കാസര്‍കോടിന്‌ നവ്യാനുഭവമായി. നീണ്ട ഇടവേളക്ക്‌ ശേഷമാണ്‌ കാസര്‍കോട്‌ ഒരു മാപ്പിളപ്പാട്ട്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. അതു കൊണ്ട്‌ തന്നെ ടൗണ്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.[www.malabarflash.com]


തെരുവോരങ്ങളില്‍ നാരങ്ങവിറ്റ്‌ വിദ്യാലയം സ്ഥാപിച്ച പത്മശ്രീ ഹരേക്കള ഹജ്ജബ്ബക്ക്‌ ഇന്നലെയുടെ ഇശലുകളില്‍ വെച്ച്‌ കാസര്‍കോടിന്റെ സ്‌നേഹാദരം സമര്‍പ്പിച്ചു. . കാസര്‍കോട്‌ ആര്‍ട്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ്‌ കാസര്‍കോട്‌ ടൗണ്‍ ഹാളില്‍ ഹജ്ജബ്ബക്ക്‌ ആദരവ്‌ നല്‍കിയത്‌. ചേരൂര്‍ കെ.എം മൂസ ഹാജിക്ക്‌ പ്രഥമ കൊപ്പല്‍ അബ്ദുല്ല സ്‌മാരക അവാര്‍ഡും ഷാഫി നാലപ്പാടിന്‌ ഇശല്‍ തോഴന്‍ പുരസ്‌കാരവും സമ്മാനിച്ചു

മാപ്പിളപ്പാട്ടിന്‌ നല്‍കിയ സമഗ്ര സംഭആവനകള്‍ മാനിച്ച്‌ കവി പി.എസ്‌ ഹമീദ്‌, അസീസ്‌ തായിനേരി, കണ്ണൂര്‍ സീനത്ത്‌ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. സി.എച്ച്‌ കുഞ്ഞമ്പു എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കാഫ്‌ വൈസ്‌ ചെയര്‍മാന്‍ ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാഫി എ. നെല്ലിക്കുന്ന്‌ . മുന്‍ മന്ത്രി സി.ടി അഹമ്മദലി, ഡോ. എം.പി ഷാഫി ഹാജി, അബ്ദുല്‍കരീം കോളിയാട്‌, അസീസ്‌ കടപ്പുറം, പി.ബി അഹമദ്‌, പി.ബി സെല്ലു, മുജീബ്‌ അഹ്‌മദ്‌, ജലീല്‍ മുഹമ്മദ്‌, സി.യു മുഹമ്മദ്‌ ചേരൂര്‍, ഷരീഫ്‌ കാപ്പില്‍, കെ.ബി.എം ഷരീഫ്‌, അഷ്‌റഫ്‌ ഐവ, എം.എം നൗഷാദ്‌, സി.എല്‍ റഷീദ്‌, ഫാറൂഖ്‌ കാസ്‌മി, ടി.കെ നസീര്‍, അബ്ദുല്‍ഖാദര്‍ തെക്കില്‍, ഒ.കെ മഹമൂദ്‌, എ.കെ ഫൈസല്‍, കെ.സി ഇര്‍ഷാദ്‌, എസ്‌.എ റഫീഖ്‌, എം.എ. സിദ്ദീഖ്‌, നൗഷാദ്‌ സിറ്റി ഗോള്‍ഡ്‌, സി.എ.അഷറഫ്‌, ഷംസീര്‍ ആമസോണിക്‌സ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. സി.എല്‍ ഹമീദ്‌ നന്ദി പറഞ്ഞു.

അസീസ്‌ തായിനേരി, കണ്ണൂര്‍ സീനത്ത്‌, നവാസ്‌ കാസര്‍കോട്‌, ഫാരിസ ഹുസൈന്‍ നിസാം തളിപ്പറമ്പ, സിഫ്രാന്‍ നിസാം, ഫൈസല്‍ തായിനേരി എന്നിവര്‍ നയിച്ച ഇശല്‍ രാവ്‌ കോവിഡാനന്തര കാലത്തെ മനം നിറഞ്ഞ പരിപാടിയായി സദസ്‌ ആസ്വദിച്ചു.

Post a Comment

0 Comments