Top News

നാല് വയസ്സുകാരന്‍ കുളത്തില്‍ വീണുമരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് നാലുവയസ്സുകാരന്‍ കാല്‍വഴുതി കുളത്തില്‍ വീണുമരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകന്‍ ലാലിന്‍ മുഹമ്മദ് (4) ആണ് മരിച്ചത്. കുളക്കോട് അംഗണ വാടിയ്ക്ക് സമീപമായിരുന്നു അപകടം.[www.malabarflash.com]


സമീപത്തെ വീട്ടില്‍നിന്ന് പാല്‍ വാങ്ങാന്‍ മുനീറ വൈകിട്ടോടെ ലാലിനെ പറഞ്ഞുവിട്ടതായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി മടങ്ങിവന്നില്ല. തുടര്‍ന്ന് ലാലിന്റെ മൂത്തസഹോദരന്‍ ലല്ലു അന്വേഷിച്ചുപോയി. റോഡിനു സമീപത്തെ കുളത്തിന്റെ കരയില്‍ പാല്‍ ഇരിക്കുന്നത് ലല്ലുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. കുളത്തില്‍ നോക്കിയപ്പോള്‍ ലാലിന്‍ കുളത്തില്‍ കിടക്കുന്നതും കണ്ടു. ലല്ലു വിവരം അറിയച്ചതിന് പിന്നാലെ മുനീറയും സമീപവാസികളും എത്തി ലാലിനെ കരയില്‍ കയറ്റി.

തുടര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.

Post a Comment

Previous Post Next Post