Top News

സോഷ്യല്‍ മീഡിയ വഴി ഭാര്യയെ കൈമാറാന്‍ ശ്രമം; ഇരുപത്തിയെട്ടുകാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പങ്കാളിയെ കൈമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം നടന്നത്. മാണ്ഡ്യ സ്വദേശി വിനയ് കുമാറിനെയാണ് ബെംഗളൂരു സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 28 വയസായിരുന്നു.[www.malabarflash.com]


വിനയ് കുമാറും ഒന്നിച്ച് പഠിച്ച യുവതിയും പ്രണയത്തിലായിരുന്നു. 2019ലാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. തുടര്‍ന്നാണ് ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറുന്ന രീതി ആരംഭിച്ചത്. അശ്ലീല സൈറ്റുകളില്‍ സ്ഥിരം സന്ദര്‍ശകനായ ഇയാള്‍ ഭാര്യയെയും ഇത്തരം വീഡിയോകള്‍ നിര്‍ബന്ധിച്ച് കാണിക്കുമായിരുന്നു. വൈഫ് സ്വെപിംഗ് വീഡിയോകളില്‍ നിന്നാണ് ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ആശയം ഇയാള്‍ക്ക് കിട്ടിയത് എന്നാണ് പോലീസ് പറയുന്നത്.

ഇതിനായി ഇയാള്‍ സോഷ്യല്‍ മീഡിയയാണ് ഉപയോഗിച്ചത്. നിരന്തര നിര്‍ബന്ധത്തിലൂടെ ഭാര്യയെ ഇയാള്‍ സ്വന്തം വഴിക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ വഴി ആവശ്യക്കാര്‍ക്കായി അന്വേഷണം ആരംഭിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ ക്രൈം പോലീസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വിനയ് കുമാര്‍ പിടിയിലായത്. ഇയാളെ റിമാന്‍റ് ചെയ്തു.

Post a Comment

Previous Post Next Post