NEWS UPDATE

6/recent/ticker-posts

16 കാരനായ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുപോയി സെക്‌സ്; അധ്യാപികയ്ക്ക് ജയില്‍ശിക്ഷ

16 കാരനായ വിദ്യാര്‍ത്ഥിയുമായി നിരന്തരം ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ 46 -കാരിയായ അധ്യാപികയ്ക്ക് ജയില്‍ശിക്ഷ. ഏറെ വിവാദങ്ങളുണ്ടാക്കിയ കേസില്‍, അധ്യാപികയ്ക്ക് 23 മാസം തടവുശിക്ഷയാണ് വിധിച്ചത്. 14 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.[www.malabarflash.com]

വിധിപ്രസ്താവം കേട്ട അധ്യാപിക കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഇരയായ പതിനാറുകാരനു മാത്രമല്ല കുടുംബത്തിനും ഭര്‍ത്താവിനും നാണക്കേടു വരുത്തിയതായും അവര്‍ കോടതിയില്‍ പറഞ്ഞു.

അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള നോര്‍ത് ഈസ്റ്റ് ടൗണ്‍ഷിപ്പിലാണ് കേസിന് ആസ്പദമായ സംഭവം. ഇവിടെയുള്ള ഏള്‍സ് സി ഡേവിസ് പ്രൈമറി സ്‌കൂളില്‍ അധ്യാപക സഹായി ആയിരുന്ന ആലിസ് എ ഗേറ്റ്‌സിനാണ് ശിക്ഷ വിധിച്ചത്. 

2019 സെപ്റ്റംബര്‍ മുതല്‍ 2020 ജനുവരി വരെ പതിനാറു വയസ്സുകാരനായ വിദ്യാര്‍ത്ഥിയുമായി നിരന്തരം ലൈംഗിക ബന്ധം പുലര്‍ത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രണ്ട് കുട്ടികളുടെ മാതാവായ ആലിസിന് അന്ന് 44 വയസ്സായിരുന്നു. വിദ്യാര്‍ത്ഥിക്ക് 16 വയസ്സും. തന്റെ മകന് ഒരു അധ്യാപികയുമായി ശരിയല്ലാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവ് പോലീസിന് നല്‍കിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞത്.

പോലീസ് അന്വേഷണത്തില്‍, രണ്ട് വീടുകളിലായി മാസങ്ങളോളം ഇരുവരും ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിതാവ് വാങ്ങിവെച്ചപ്പോള്‍ മറ്റൊരു ഫോണ്‍ രഹസ്യമായി വാങ്ങിക്കൊടുത്തതായി ചോദ്യം ചെയ്യലിനിടെ ആലീസ് സമ്മതിച്ചു. 

സ്‌കൂളില്‍ വെച്ച് സെക്‌സ് ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ അശ്‌ളീല സന്ദേശങ്ങള്‍ അയക്കുകയും നഗ്‌ന ചിത്രങ്ങള്‍ പരസ്പരം കൈമാറുകയും സെക്‌സ് വീഡിയോകള്‍ ഒന്നിച്ചു കാണുകയും ചെയ്തതായി ടീച്ചര്‍ സമ്മതിച്ചു. സ്‌കൂള്‍ ഇല്ലാത്ത ദിവസം വീട്ടില്‍നിന്നും പുറത്തുചാടുന്ന വിദ്യാര്‍ത്ഥിയെ താന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സെക്‌സ് നടത്താറുണ്ടെന്നും അന്വേഷണത്തില്‍ അധ്യാപിക സമ്മതിച്ചു. ഇരുവരും തമ്മിലുള്ള സെക്‌സ് ചാറ്റിംഗിന്റെ തെളിവുകളും പോലീസ് കണ്ടെടുത്തിരുന്നു.

2020 ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്. അതിനു ശേഷം, ഇവര്‍ക്ക് മനശാസ്ത്ര ചികില്‍സ നല്‍കിയിരുന്നു. അതോടൊപ്പം, നിര്‍ബന്ധിത സാമൂഹ്യ സേവനവും ഇവര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എറിക് കൗണ്ടി കോടതി കേസ് വിചാരണയ്ക്ക് എടുത്തത്. ആലിസിന്റെ ഭര്‍ത്താവ്, കൗണ്‍സലര്‍ തുടങ്ങിയവരെ കോടതി വിസ്തരിച്ചു. വിദ്യാര്‍ത്ഥി കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും കോടതി വിസ്തരിച്ചില്ല. താനിനി കൂടുതല്‍ നല്ല മനുഷ്യനായി മാറുമെന്നും സ്വന്തം കുറ്റങ്ങള്‍ ബോധ്യപ്പെട്ടതായും അധ്യാപിക കോടതിയില്‍ പറഞ്ഞു.

Post a Comment

0 Comments