NEWS UPDATE

6/recent/ticker-posts

ടി വി റിമോട്ടിന്റെ ബാറ്ററി നാല് വയസുകാരൻ വിഴുങ്ങി, 14 മണിക്കൂറിന് ശേഷം ശസ്ത്രക്രിയ കൂടാതെ ജീവൻ രക്ഷിച്ചു ഡോക്ടർമാർ

ചെന്നൈ: വൈദ്യലോകത്ത് വീണ്ടും അദ്ഭുതം തീർത്ത് ചെന്നൈയിലെ ഡോക്ടർമാർ. ടി വി റിമോട്ടിൽ ഉപയോഗിക്കുന്ന അഞ്ച് സെന്റീമീറ്റർ നീളമുള്ള ബാറ്ററി വിഴുങ്ങിയ നാലു വയസുകാരനെയാണ് മരണത്തിൽ നിന്നും ഡോക്ടർമാർ രക്ഷിച്ചത്.[www.malabarflash.com]

ശസ്ത്രക്രിയ കൂടാതെയാണ് റെല ഹോസ്പിറ്റലിലെ ഡോക്ടർമാർ ബാറ്ററി കുഞ്ഞിന്റെ ആമാശയത്തിൽ നിന്നും പുറത്തെടുത്തത്. ബാറ്ററി വയറ്റിലെത്തി പതിനാല് മണിക്കൂറിന് ശേഷമായിരുന്നു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കൂടുതൽ താമസിച്ചിരുന്നെങ്കിൽ ആമാശയം ഉൽപ്പാദിപ്പിക്കുന്ന ആസിഡിൽ ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കുഞ്ഞിന്റെ ആരോഗ്യ നില വഷളാക്കിയേനെ എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

എക്‌സേറെ എടുത്തതിൽ ബാറ്ററി കുഞ്ഞിന്റെ വയറ്റിലുണ്ടെന്ന് മനസിലായതോടെ എൻഡോസ്‌കോപ്പി വഴി ബാറ്ററി നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. കൂടുതൽ കാലതാമസവും ശസ്ത്രക്രിയാ നടപടിക്രമവുമായി ബന്ധപ്പെട്ട സങ്കീർണതകളും ഒഴിവാക്കാൻ എൻഡോസ്‌കോപ്പി സഹായിച്ചു. 

സാധാരണ രീതിയിൽ ബട്ടണുകൾ, നാണയങ്ങൾ തുടങ്ങിയവയാണ് കുട്ടികൾ അറിയാതെ വിഴുങ്ങുന്നത്. അഞ്ച് സെന്റീമീറ്റർ നീളവും ഒന്നര സെന്റീമീറ്റർ വീതിയുമുള്ള ബാറ്ററി എൻഡോസ്‌കോപ്പി വഴി പുറത്തെടുക്കുന്നതിൽ റിസ്‌ക് ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു.

Post a Comment

0 Comments