Top News

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ഡോക്ടറുടെ എട്ട് വയസുള്ള മകനെ കൊലപ്പെടുത്തി മുൻ ജീവനക്കാർ

ബുലന്ദ്ശഹര്‍: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നും രണ്ട് ദിവസമായി കാണാതായ എട്ട് വയസ്സുകാരന്‍റെ മൃതദേഹം ഞായറാഴ്ച പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ കുട്ടിയുടെ പിതാവായ ഡോക്ടറുടെ മുന്‍ ജീവനക്കാരായ നിജം, ഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്തു.[www.malabarflash.com]


വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു കുട്ടിയെ കാണാതായെന്ന് കാട്ടി പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഛത്താരി പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഡോക്ടറുടെ മുൻ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഡോക്ടറുടെ കമ്പൗണ്ടർമാരായി ജോലി ചെയ്തിരുന്ന ഇരുവരെയും ജോലിയിൽ പിഴവ് വരുത്തിയതിന് രണ്ട് വർഷം മുമ്പ് പിരിച്ചുവിട്ടിരുന്നു. അതിന്‍റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.

Post a Comment

Previous Post Next Post