Top News

മീഡിയ വണ്‍ ചാനലിന് വീണ്ടും വിലക്ക്; നടപടി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു.[www.malabarflash.com] 

ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തുമെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുകയാണെന്നും.

ചാനലിന്റെ ലൈസന്‍സ് പുതുക്കുവാന്‍ മീഡിയവണ്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ വണ്ണിന് കേന്ദ്രം നോട്ടീസ് നല്‍കി. അതിന് മീഡിയവണ്‍ മറുപടിയും നല്‍കി. ഇതിന് ശേഷം യാതൊരു മറുപടിയും നല്‍കാതെ ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നു. നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി പ്രമോദ് രാമൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്. 2021ലെ ഡല്‍ഹി വംശഹത്യയുടെ സമയത്തും മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ചട്ടലംഘനം ആരോപിച്ചായിരുന്നു വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കായിരന്നു അന്ന് ചാനല്‍ സംപ്രേക്ഷണം വിലക്കിയത്. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വിലക്ക് പിന്‍വലിക്കുകയായിരുന്നു.

Post a Comment

Previous Post Next Post