Top News

കോവിഡിനെ കുറിച്ച് തെറ്റായ വിവരം പങ്കുവെച്ചാൽ രണ്ട് കോടി രൂപ വരെ പിഴ

റിയാദ്: കോവിഡിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരം പങ്കുവെച്ചാൽ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.[www.malabarflash.com]

ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധത്തില്‍ ഊഹാപോഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിച്ചാൽ 20 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ പിഴ  ചുമത്തും. അല്ലെങ്കിൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ നൽകും. 

കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് സാമ്പത്തിക പിഴയും തടവുശിക്ഷയും ഒരുമിച്ചും നൽകും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post