NEWS UPDATE

6/recent/ticker-posts

'ഞാനും ജനങ്ങളും തമ്മിൽ വ്യത്യാസമില്ല', വിവാഹം മാറ്റിവയ്ക്കുന്നുവെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

വെല്ലിംഗ്ടൺ: ഒമിക്രോൺ  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ  കർശനമാക്കിയതിനാൽ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി  ജസീന്ദ ആർഡേൺ.[www.malabarflash.com]


എന്റെ വിവാഹ ചടങ്ങുകൾ നടക്കില്ല - പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ''ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം ഞാനും ചേരുന്നു. ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു'' - എന്നും ജസീന്ദ പറഞ്ഞു. പൂർണ്ണമായും വാക്സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാൻ ജസീന്ദ തീരുമാനിക്കുകയായിരുന്നു.

ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ വരൻ. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് ജസീന്ദ ഗേഫോഡിനെ കാണുന്നത്. പിന്നീട് ഈ കൂടിക്കാഴ്ച സൌഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിവെച്ചു. മൂന്ന് വയസ്സുള്ള ഒരു മകളും ഇവർക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്.

വിവാഹ ചടങ്ങുകൾക്കായി ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോയ ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതോടെയാണ് ന്യൂസിലാന്റിൽ നിയന്ത്രണം കടുപ്പിച്ചത്. ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ പേരിലേക്ക് പടരുന്നത് ഒമിക്രോൺ ആണ്. ആളുകളുടെ എണ്ണം കുറച്ചതിന് പുറമെ മുഖം പൊതു ഇടങ്ങളിലും യാത്രകളിലും ന്യൂസിലാന്റിൽ വീണ്ടും മാസ്ക് നിർബദ്ധമാക്കി.

Post a Comment

0 Comments