Top News

വിവാഹത്തലേന്ന് ചടങ്ങില്‍ നൃത്തം ചെയ്ത വധുവിന്റെ മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് വധു

വിവാഹത്തലേന്ന് നടത്തിയ സല്‍ക്കാര ചടങ്ങിനിടെ മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. ചടങ്ങില്‍ നൃത്തം ചെയ്തതിനെ തുടര്‍ന്നാണ് വരന്‍ യുവതിയുടെ മുഖത്തടിച്ചത്. തുടര്‍ന്നാണ് എം എസ് സി യോഗ്യതയുള്ള യുവതി ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനായ വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്തത്. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പാന്‍ട്രുത്തായിരുന്നു സംഭവം.[www.malabarflash.com]


വിവാഹ തലേന്ന് സംഘടിപ്പിച്ച പരിപാടിയില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തതില്‍ പ്രകോപിതനായാണ് വരന്‍ യുവതിയുടെ മുഖത്ത് അടിക്കുന്നത്. പരസ്യമായാണ് വരന്‍ യുവതിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച യുവതി വിവാഹത്തിന് താല്‍പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

പിന്നാലെ വരന്‍ വധുവിന്റെ പിതാവിനോട് മാപ്പ് അപേക്ഷിച്ചെങ്കിലും കുടും വഴങ്ങിയില്ല. തുടര്‍ന്നാണ് യുവതി ബന്ധുവായ യുവാവിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് നിശ്ചയിച്ച് ഉറപ്പിച്ച ദിവസം അതേ സ്ഥലത്ത് വെച്ചായിരുന്നു യുവതിയും ബന്ധുവായ യുവാവും തമ്മിലുള്ള വിവാഹം പെണ്‍കുട്ടിയുടെ സമ്മതതോടെ കുടുംബം നടത്തിയത്.

Post a Comment

Previous Post Next Post