അബുദാബി: അബുദാബിക്ക് നേരെ വീണ്ടും ഹൂത്തികളുടെ വ്യോമാക്രമണ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ ഹൂത്തികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.[www.malabarflash.com]
തകര്‍ത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയുടെ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ ആക്രമണത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
'ഏത് ഭീഷണിയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സന്നദ്ധമാണ്. യുഎഇയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും' യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച ഹൂത്തികള്‍ അബുദാബിക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണ ശ്രമം.
0 Comments