Top News

കെ-റെയിൽ പദ്ധതിക്കെതിരേ ഉദുമയിൽ ജനകീയ കൂട്ടായ്മ

ഉദുമ : കെ-റെയിൽ പദ്ധതിക്കെതിരേ എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ഉദുമ വള്ളിയോട് തറവാട്ടിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെ-റെയിൽ വിരുദ്ധസമിതി രൂപവത്കരിച്ചു.[www.malabarflash.com]


വിവിധ രാഷ്ടീയകക്ഷി നേതാക്കളും വിവിധ ആരാധനാലയ ഭാരവാഹികളും സംസ്കാരിക-പരിസ്ഥിതി സംഘടനാ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. ജില്ലാപഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരൻ അധ്യക്ഷയായി. പഞ്ചായത്തംഗം ചന്ദ്രൻ നാലാംവാതുക്കൽ, അഡ്വ. രാജേന്ദ്രൻ, ടി.കെ.ഹസീബ്, കുഞ്ഞിക്കണ്ണൻ അച്ചേരി, പ്രഭാകരൻ തെക്കേക്കര, ഉദയമംഗലം സുകുമാരൻ, എം.എച്ച്.മുഹമ്മദ്കുഞ്ഞി, പി.കെ.അബ്ദുള്ള, സുരേഷ് നീലേശ്വരം, വി.കെ.വിനയൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.എം.അമ്പാടി ചെയർമാനും അനിൽ കപ്പണക്കാൽ ജന. കൺവീനറായും എം.എച്ച്.മുഹമ്മദ്‌ കുഞ്ഞി ഖജാൻജിയായും കമ്മിറ്റി രൂപവത്കരിച്ചു.

സിൽവർലൈൻ പദ്ധതിക്കെതിരെ നിയമപരമായി പ്രതിരോധം തീർക്കാനും സർവേ നടപടികൾ തടഞ്ഞും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. കെ-റെയിൽ നിർമാണത്തിനെതിരെ ബി.ജെ.പി. പരിയാരം ബൂത്ത് കമ്മിറ്റിയും സമരസമിതി രൂപവത്കരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.സുനിൽ ഉദ്ഘാടനം ചെയ്തു. സിൽവർലൈൻ പദ്ധതിക്കായി ബലം പ്രയോഗിച്ച് കുറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങാനും തീരുമാനിച്ചു. ടി.വി.ഗോപാലൻ അധ്യക്ഷനായി. സുധാകരൻ കോവിൽ, ഉദുമ പഞ്ചായത്തംഗം ഷൈനി ബേക്കൽ, തമ്പാൻ അച്ചേരി, ശ്യാം കാശി, മധു തുടങ്ങിയവർ സംസാരിച്ചു. അച്ചേരിയിലെ കെ-റെയിൽ സമരസമിതി ഭാരവാഹികൾ: കുഞ്ഞിരാമൻ നമ്പ്യാർ മാവില (ചെയ.), പി.വി.ഗോപാലൻ (വൈസ്‌ ചെയ.), കൃഷ്ണൻ വള്ളിയോട് (കൺ.), ശ്യാം കാശി (ജോ. കൺ.).

Post a Comment

Previous Post Next Post