NEWS UPDATE

6/recent/ticker-posts

ഡോ.സാലിഹ് മുണ്ടോളിൻ്റെ ഓർമ്മയിൽ സ്മൃതി വനം

ഉദുമ: മാസങ്ങൾക്ക് മുമ്പ് വിട പറഞ്ഞ ഉദുമയിലെ ജനകീയ ഡോക്ടർ സാലിഹ് മുണ്ടോളിൻ്റെ ഓർമ്മ നിലനിർത്താൻ അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്ക് ഡോ സാലിഹ് മുണ്ടോൾ സ്മൃതി വനം എന്ന് നാമകരണം ചെയ്തു.[www.malabarflash.com]


ജീവനാണ് മരം പരിസ്ഥിതി കൂട്ടായ്മ ഉദുമയാണ് പ്രകൃതിസംരക്ഷണത്തിൻ്റെ ഉപാസകന് ഉദുമ യിലെ പഴയ മുണ്ടോൾ ക്ലിനിക്കിന് സമീപത്തെ വനത്തിന് സാലിഹ് ഡോക്ടറുടെ പേര് നൽകിയത്.

കാസർകോട് നിന്നും കാഞ്ഞങ്ങാട്ടെക്ക് സഞ്ചരിക്കുമ്പോൾ ഉദുമ ടൗണിൽ റോഡ് സൈഡിലും റെയിൽപാതയോരത്തും കാണുന്ന മരങ്ങളും ഔഷധചെടികളും അദ്ദേഹം നട്ടുപിടിപ്പിച്ചതാണ് .ജനങ്ങൾക്ക് തണലും ഓക്സിജനും കിട്ടാൻ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്.നിശബ്ദനായി നിന്നു കൊണ്ട് മനുഷ്യൻ്റെ കാവലാളായി നിന്ന വലിയ മനസിൻ്റെ ഉടമയായിരുന്ന ഭിഷഗ്വരൻ്റെ ഓർമ്മ എന്നെന്നും നിലനിർത്താൻ വേണ്ടിയാണ് പ്രകൃതിസംരക്ഷകനായ ഡോ. സാലിഹ് മുണ്ടോളിന് ഉദുമയുടെ ചിരസ്മരണ ഒരുക്കിയത്.

സിഎച്ച് കുഞ്ഞമ്പു എംഎൽഎ സ്മൃതി വനം നാമകരണം ഉദ്ഘാടനം ചെയ്തു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. മോഹനൻ മാങ്ങാട് സ്വാഗതം പറഞ്ഞു. പ്രൊഫ. എംഎ റഹ് മാൻ അനുസ്മരണ പ്രഭാഷണം നടത്തി. 

ഡോ.അബ്ദുൽ അഷ്റഫ്, പികെ മുകുന്ദൻ, ഫറൂഖ് കാസ്മി, മുജീബ് മാങ്ങാട്, വേണു പള്ളം, ശ്രീജ പുരുഷോത്തമൻ, രചന അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശരീഫ് എരോൽ, വിജയരാജ് ഉദുമ, അനിൽകുന്നുമ്മൽ, അബ്ദുൽ റഹിമാൻ പാക്യാര, പന്തൽ ബാലൻ, റഹ് മത്തുള്ള പുതിയനിരം, ബാബു കൊടക്കാട്, സുകുമാരൻ മേൽ ബാര, സുനിൽ ആടിയത്ത് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments