Top News

യു.പി തെര. പ്രചാരണത്തിനെത്തിയ ബി.ജെ.പി എം.എൽ.എയെ വന്നവഴി ഓടിച്ചുവിട്ട് ഗ്രാമീണർ

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഗ്രാമത്തിലെത്തിയ ബി.ജെ.പി എം.എൽ.എയെ വന്നവഴി ഓടിച്ച് ഗ്രാമീണർ. മുസഫർനഗർ മണ്ഡലത്തിലാണ് സംഭവം.[www.malabarflash.com]


ഖത്തൗലി​യിലെ ബി.ജെ.പി എം.എൽ.എയായ വിക്രം സിങ് സൈനി ബുധനാഴ്ച ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പ​ങ്കെടുക്കാനെത്തിയതായിരുന്നു. എന്നാൽ രോഷാകുലരായ പ്രദേശവാസികൾ എം.എൽ.എയോട് കയർത്ത് ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ​ഗ്രാമത്തിൽ കാലുകുത്താൻ സമ്മതിക്കാതെ എം.എൽ.എയെ ഗ്രാമവാസികൾ പറഞ്ഞയക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

ഗ്രാമത്തിലെത്തിയ എം.എൽ.എയുടെ സമീപം ആളുകൾ തടിച്ചുകൂടുന്നതും ഇതോടെ എം.എൽ.എ കാറിൽ കയറുന്നതും വിഡിയോയിൽ കാണാം. കാറിൽ കയറിയതിന് ശേഷവും ഗ്രാമവാസികൾ എം.എൽ.എക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പിന്തുടർന്നു. ഇതോടെ ഗ്രാമവാസികളോട് കയർത്ത് സംസാരിക്കുന്ന സൈനി പിന്നീട് കാറിലിരുന്ന് കൈകൂപ്പി പോകുന്നതും വിഡിയോയിൽ കാണാം.

Post a Comment

Previous Post Next Post