Top News

എംഡിഎംഎ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ. കോഴിക്കോട്  മലാപ്പറമ്പ് പല്ലുന്നിയിൽ അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് ജാക്സൺ വിലാസത്തിൽ ജാസ്മിൻ (26) എന്നിവരാണ് പിടിയിലായത്.[www.malabarflash.com]

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്നുമാണ് എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി ഇവർ പോലീസിൻ്റെ പിടിയിലായത്.

ലഹരി മരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെയും കണ്ടെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജ് സബ് ഡിവിഷൻ പരിധിയിലെ ലോഡ്ജുകളിൽ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

മെഡിക്കൽ കോളജ് എസ്ഐമാരായ എ.രമേഷ് കുമാർ, വി.വി. ദീപ്തി തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post