Top News

കാസറകോടിന്റെ കടലോരക്കാഴ്ച്ചകളുമായി 'വിസ്മയതീരം' ചിത്രീകരണം തുടങ്ങി

ബേക്കല്‍: കാസറകോടിന്റെ കടലോരക്കാഴ്ച്ചകളുടെ ദൃശ്യാവിഷ്‌ക്കാരം 'വിസ്മയ തീരം' ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. സ്വിച്ച് ഓൺ ബേക്കല്‍ കോട്ടയില്‍ ' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


രാജേഷ് മാങ്ങാട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, പാലക്കുന്നിൽ കുട്ടി, ബാബു പാണത്തൂർ, അബ്ദുളള കുഞ്ഞി ഉദുമ, സി കെ കണ്ണൻ, മുജീവ് കളനാട്, അബ്ബാസ് പാക്യാര എന്നിവർ സംസാരിച്ചു.. രചന അബ്ബാസ് സ്വാഗതവും മൂസ പാലക്കുന്ന് നന്ദിയും പറഞ്ഞു.

ജില്ലാ ടൂറിസം മേഖല വികസിപ്പിക്കാനായി ബ്ലൂമൂണ്‍ ക്രിയേഷന്റെ ബാനറിലാണ് വിസ്മയക്കാഴ്ചകള്‍ എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നത്.

ചരിത്ര പ്രാധാന്യമുള്ള പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും ജില്ലയുടെ സംസ്‌ക്കാരത്തിന്റെ മഹിമ വിളിച്ചോതുന്നു. കടലോരക്കാഴ്ച്ചകള്‍ തൊട്ടറിഞ്ഞുകൊണ്ടുള്ള ദൃശ്യാവിഷ്‌ക്കാരം ആധുനിക ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയാണ് ചിത്രീകരിക്കുന്നത്. 

മൂസ പാലക്കുന്ന് നിർമിക്കുന്ന ഡോക്യുമെന്ററിയുടെ സ്ക്രീപ്റ്റ് രചന അബ്ബാസാണ്

Post a Comment

Previous Post Next Post