Top News

ഒരുമിച്ച് സഅദി സനദ് സ്വീകരിച്ച് നാല് മക്കള്‍ ; മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ക്കിത് അഭിമാന നിമിഷം

ദേളി: ഉപ്പിനങ്ങാടി ഉജിരബട്ടുവിലെ മുഹ്യിദ്ദീന്‍ മുസ്ലിയാര്‍ക്കും ഭാര്യ ബീഫാത്തിമക്കും ഇത് അഭിമാന നിമിഷം.' തെന്നിന്ത്യയിലെ പ്രമുഖ മത കലാലയത്തില്‍ നിന്നും തങ്ങളുടെ നാല് മക്കള്‍ ഒരുമിച്ച് മത ബിരുദം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും.[www.malabarflash.com]


ഇവരുടെ പന്ത്രണ്ടു മക്കളില്‍ മുഹമ്മദ് മിദ്‌ലാജ്, അബ്ദു റഹ്‌മാന്‍, മുഹമ്മദ് ശാകിര്‍, അബൂബക്കര്‍ സിദ്ദീഖ് എന്നീ നാലു സഹോദരങ്ങളാണ് ഈ വര്‍ഷം ഒരുമിച്ച് സഅദി ബിരുദം നേടിയത്. മുഹമ്മദ് മിദ്‌ലാജും അബ്ദു റഹ്‌മാനും സുള്ള്യ മുദരിസ് ശറഫുദ്ദീന്‍ സഅദിയില്‍ നിന്നും മുഹമ്മദ് ശാകിറും അബൂബക്കര്‍ സിദ്ദീഖും പെര്‍ണെ അബ്ബാസ് സഅദിയില്‍ നിന്നുമാണ് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയത്.

ശേഷം ഉപരി പഠനത്തിനായി സഅദിയ്യയില്‍ എത്തുകയായിരുന്നു.
എല്ലാവരും ഓരോ വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും ദര്‍സ് പഠനം ഒരുമിച്ചാണ് ആരംഭിച്ചത്.

കുടുംബത്തില്‍ നിന്ന് ഒരു ആലിമിനെ വാര്‍ത്തെടുക്കാന്‍ ഏറെ ത്യാഗം സഹിക്കേണ്ടി വരുന്ന ഈ കാലത്ത് ഒരു വീട്ടില്‍ നിന്ന് ഒരുമിച്ച് നാല് സഅദികളെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചിരിക്കുകയാണ്
ഈ കുടുംബത്തിന് മക്കള്‍ സനദ് സ്വീകരിക്കുന്ന മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പിതാവും കഴിഞ്ഞ ദിവസം സഅദിയ്യയില്‍ എത്തിയിരുന്നു.

Post a Comment

Previous Post Next Post