NEWS UPDATE

6/recent/ticker-posts

അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച് സയാമീസ് ഇരട്ടകള്‍; സോഹ്നയും മോഹ്നയും ഇനി സര്‍ക്കാര്‍ ജീവനക്കാര്‍

അമൃത്സര്‍: സയാമീസ് ഇരട്ടകളെന്നതിന്റെ എല്ലാ പരിമിതികളെയും ഇച്ഛാശ്ശക്തി കൊണ്ട് മറികടന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് അമൃത്സറിലെ സോഹ്നയും മോഹ്നയും. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഇവരുടെ മോഹം പഞ്ചാബ് സര്‍ക്കാര്‍ സഫലമാക്കി കൊടുത്തിരിക്കുകയാണ്.[www.malabarflash.com] 

പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (പി എസ് പി സി എല്‍)ല്‍ ജോലി നല്‍കിക്കൊണ്ടാണിത്. പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (പി എസ് പി സി എല്‍)ല്‍ ജോലി നല്‍കിക്കൊണ്ടാണിത്. ഐ ടി ഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ ഡിപ്ലോമ നേടിയവരാണ് പിങ്കല്‍വാര സ്വദേശികളായ സോഹ്നയും മോഹ്നയും. ഇവിടുത്തെ ദന്തല്‍ കോളജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന 66 കെ വി പി എസ് പി സി എല്‍ ഓഫീസില്‍ റെഗുലര്‍ ടി മേറ്റ് തസ്തികയില്‍ ഇവര്‍ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഓഫീസിലെ സപ്ലൈ കണ്‍ട്രോള്‍ റൂമിലാണ് ഇരുവരും സേവനം നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ 20,000 രൂപയാണ് ഇരട്ടകള്‍ക്ക് പ്രതിമാസ വേതനമായി ലഭിക്കുക.

‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ വൈകല്യം ബാധിച്ച രണ്ടുപേര്‍ ഐ ടി ഐയില്‍ നിന്ന് ഡിപ്ലോമ നേടിയതായും ഇലക്ട്രീഷ്യന്മാരായി കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതായും ഞങ്ങളറിഞ്ഞു. നേരിട്ട് കണ്ടപ്പോള്‍ ഇവര്‍ മികച്ച സാങ്കേതിക ജ്ഞാനമുള്ളവരും നന്നായി പ്രവര്‍ത്തിക്കുന്നവരുമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതോടെ വൈകല്യമുള്ളവരുടെ ക്വാട്ടയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.’- പി എസ് പി സി എല്‍. സി എം ഡി വേണു പ്രസാദ് പറഞ്ഞു.

തങ്ങള്‍ക്ക് ഇങ്ങനെയൊരു അവസരം തന്നതില്‍ പഞ്ചാബ് സര്‍ക്കാറിനോട് നന്ദിയുണ്ടെന്ന് സോഹ്നയും മോഹ്നയും പ്രതികരിച്ചു. തികഞ്ഞ ആത്മാര്‍ഥതയോടെയും സമര്‍പ്പണത്തോടെയും ഉത്തരവാദിത്തം നിര്‍വഹിക്കുമെന്ന് സോഹ്നയും തങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കി ഉയര്‍ത്തിക്കൊണ്ടു വരികയും സ്വയംപര്യാപ്തരാവാന്‍ സഹായിക്കുകയും ചെയ്ത പിങ്കല്‍വാര ഐ ടി ഐയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോഹ്നയും പറഞ്ഞു.

സോഹ്നയും മോഹ്നയും സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നുവെന്നത് നമുക്കെല്ലാവര്‍ക്കും ഏറെ അഭിമാനകരമാണെന്ന് ഓള്‍ ഇന്ത്യ പിങ്കല്‍വാര ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദര്‍ജിത്ത് കൗര്‍ അഭിപ്രായപ്പെട്ടു.

ഒട്ടിച്ചേര്‍ന്ന ശരീരമാണെങ്കിലും രണ്ട് ഹൃദയം, രണ്ട് ജോഡി കൈകള്‍, വൃക്കകള്‍, സ്‌പൈനല്‍ കോഡ് എന്നിവയുമായാണ് സോഹ്നയും മോഹ്നയും പിറന്നത്. എന്നാല്‍ കരള്‍, പിത്തസഞ്ചി, പ്ലീഹ എന്നിവ ഇരുവര്‍ക്കും പൊതുവായി ഒന്നു മാത്രമേയുള്ളൂ. കാലുകളും ഒരു ജോഡി മാത്രം. 2003 ജൂണ്‍ 14ന് ന്യൂഡല്‍ഹിയിലെ സുചേത കൃപലാനി ആശുപത്രിയില്‍ ജനിച്ച ഇവരെ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇരട്ടകളെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഏതെങ്കിലുമൊരാളുടെ ജീവന്‍ നഷ്ടപ്പെടുമെന്നതിനാലും രക്ഷപ്പെടുന്നയാളുടെ നാഡീവ്യൂഹത്തിനും പുറംകാലുകള്‍ക്കും ക്ഷയം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതിനാലും ശസ്ത്രക്രിയയിലൂടെ ഇരുവരെയും വേര്‍പെടുത്തേണ്ടെന്ന് ഡോക്ടര്‍മാര്‍

Post a Comment

0 Comments