Top News

അലമാരയില്‍ സൂക്ഷിച്ച മൂന്നരപവന്റെ സ്വര്‍ണ്ണവള മോഷണം പോയി; യുവതിയുടെ പരാതിയില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്: യുവതി മൂന്നരപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണവള മോഷ്ടിച്ച മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെ കേസ്. ചിത്താരി മൂക്കുടിലെ ഫൈസല്‍ മന്‍സിലില്‍ സാലിഹിന്റെ ഭാര്യ ജുനൈബയുടെ (24) പരാതിയിലാണ് മാതാവിന്റെ രണ്ടാം ഭര്‍ത്താവ് കാസര്‍കോട് ആലമ്പാടിയിലെ സത്താറിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.[www.malabarflash.com]

കഴിഞ്ഞ ഒക്‌ടോബര്‍ 21 ന് രാവിലെ 10ന് ഉച്ചക്ക് 12 മണിക്കും ഇടയിലാണ് വീട്ടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ജുനൈബയുടെ മൂന്നരപവന്റെ സ്വര്‍ണ്ണവള മോഷണം പോയത്. ജുനൈബ പല്ലുവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. 10മണിക്ക് ആശുപത്രിയില്‍ പോയ ജുനൈബ ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. 

അലമാരയുടെ താക്കോല്‍ ബെഡ്ഡിന്റെ അടിയില്‍ വെച്ചാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയില്‍ നിന്നും വന്ന് കിടന്നുറങ്ങി രാത്രി 7മണിയോടെ താക്കോല്‍ നോക്കിയപ്പോള്‍ ബെഡിനടിയില്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ താക്കോല്‍ മറ്റൊരു സ്ഥലത്ത് വെച്ചതായി കണ്ടെത്തി.

തുടര്‍ന്ന് അലമാരതുറന്നു നോക്കിയപ്പോഴാണ് അകത്തുസൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവള കാണാനില്ലെന്ന് മനസ്സിലായത്. ഉമ്മയുടെ ആദ്യ ഭര്‍ത്താവ് സത്താറിന്റെ 15 വയസുള്ള മകന്‍ ഇവരോടൊപ്പമാണ് താമസം. അവനോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അലമാര തുറന്ന് അതിനകത്ത് പണമോ സ്വര്‍ണ്ണമോ ഉണ്ടെങ്കില്‍ എടുത്തുതരണമെന്ന് പലപ്പോഴും നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും പുതിയ മൊബൈല്‍ഫോണ്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്വര്‍ണ്ണവള എടുപ്പിച്ചത് ഉപ്പയാണെന്നും മകന്‍ സമ്മതിച്ചതായി ജുനൈബ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയശേഷമാണ് സത്താറിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതായി ഹോസ്ദുര്‍ഗ് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post