NEWS UPDATE

6/recent/ticker-posts

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉറപ്പുലഭിച്ചു; പി.ജി. ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ പി.ജി. ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഒ.പി., വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചുള്ള സമരവും നിര്‍ത്തി. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉറപ്പു ലഭിച്ചെന്ന് പി.ജി. ഡോക്ടര്‍മാര്‍ അറിയിച്ചു.[www.malabarflash.com]


പതിനാറു ദിവസമായി തുടര്‍ന്നുവന്ന സമരമാണ് പി.ജി. ഡോക്ടര്‍മാര്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഒ.പി., വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചായിരുന്നു ആദ്യദിവസങ്ങളില്‍ സമരം. തുടര്‍ന്ന് സമരത്തിന്റെ അവസാനത്തെ ആറുദിവസം അത്യാഹിത വാര്‍ഡിലെ ഡ്യൂട്ടിയും ഇവര്‍ ബഹിഷ്‌കരിച്ചിരുന്നു.

ബുധനാഴ്ച, ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമുണ്ടായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ സമരം പി.ജി. ഡോക്ടര്‍മാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി വ്യാഴാഴ്ച പി.ജി. ഡോക്ടര്‍മാരുടെ ചര്‍ച്ച നടത്തി. സ്‌റ്റെപ്പന്റ് വര്‍ധന വിഷയത്തില്‍ പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയതായി പി.ജി. ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പി.ജി. ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments