NEWS UPDATE

6/recent/ticker-posts

ബേക്കല്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പാലക്കുന്നില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഉദുമ: ബേക്കല്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ട്രൂമെഡ് ഹെല്‍ത്ത് കെയര്‍ പാലക്കുന്ന്, വിഷന്‍ കെയര്‍ കാസര്‍കോട് എന്നിവയുടെ സഹകരണത്തോടെ പാലക്കുന്ന് അംബിക കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.[www.malabarflash.com]

ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ട് ഒട്ടനവദി പരിപാടികളാണ് ബേക്കല്‍ ജനമൈത്രി നടത്തുന്നതെന്നും അസുഖം മൂലം ഹോസ്പിറ്റല്‍ പോകാന്‍ മടികാണിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. 

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യൂ.പി വിപിന്‍ അധ്യക്ഷത വഹിച്ചു. സ്തുതര്‍ഹ്യ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.പി.വി രാജീവന്‍, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ എം. മനോജ് കുമാര്‍, എം രാജേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബുബക്കര്‍, ട്രൂ മെഡ് ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ് പയേട്ട, കെ.എം.എസ്.ആര്‍.എ ജില്ലാ പ്രസിഡന്റ് രാജന്‍ വിഷ്ണുമംഗലം, സംസ്ഥാന കമ്മിറ്റിയംഗം മനോജ് പി., മുനവിന്‍ ഡാനിഷ്, എന്നിവര്‍ സംസാരിച്ചു. 

ബേക്കല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.പി.വി രാജീവന്‍ സ്വാഗതവും സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബ്ദുള്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു. 

ഉച്ചവരെ നടന്ന ക്യാമ്പില്‍ 200ല്‍ പരം ആളുകള്‍ പരിശോധന നടത്തി ഇവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കി. കാഴ്ച പരിശോധന നടത്തിയവരില്‍ കണ്ണട ആവശ്യമുളളവര്‍ക്ക് വിഷന്‍ കെയര്‍ ഒപ്റ്റിക്കല്‍സ് സൗജന്യമായി കണ്ണടകള്‍ നല്‍കും. കുടാതെ ക്യാമ്പില്‍ സംബന്ധിക്കുന്ന രോഗികള്‍ക്ക് ട്രൂമെഡ് ഹോസ്പിറ്റലില്‍ മരുന്നുകള്‍ക്കും വിവിധ ടെസ്റ്റുകള്‍ക്കുമായി 5 മുതല്‍ 20 ശതമാനം വരെ ഇളവുകള്‍ നല്‍കും.

Post a Comment

0 Comments