NEWS UPDATE

6/recent/ticker-posts

യുവാവ് ഒരു ലക്ഷം രൂപയുടെ ഐഫോൺ ഓർഡർ ചെയ്തു, കിട്ടിയത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും

ഒരു ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്ത ബ്രിട്ടനിലെ ഉപഭോക്താവിന് ലഭിച്ചത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും. യുകെയിലാണ്​ സംഭവം. ഒരുലക്ഷം രൂപയുടെ ഐഫോൺ 13 പ്രോ മാക്സാണ്​ ഡാനിയേൽ കാരോൾ എന്ന ഉപഭോക്താവ് ഓൺലൈനായി ഓർഡർ ചെയ്തതു.[www.malabarflash.com]


ഫോൺ ലഭിക്കാൻ രണ്ടാഴ്ച വൈകിയതോടെ ഡെലിവറി സ്റ്റാറ്റസ് ആകാംക്ഷയോടെയാണ് ഡാനിയൽ ട്രാക്ക് ചെയ്തിരുന്നത്. അവസാനം ഡിഎച്ച്എൽ വെയർഹൗസിൽ നിന്നുള്ള പാക്കേജ് വീട്ടിലെത്തുകയായിരുന്നു. എന്നാൽ പാക്കേജ് തുറന്നുനോക്കിയപ്പോൾ കണ്ടത് ഐഫോണിന് പകരം ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്ലേറ്റ് ബാറുകളാണ്.

കാഡ്​ബറിയുടെ വൈറ്റ്​ ഓറിയോ ചോക്ലേറ്റിൻറെ രണ്ടു ബാറുകളായിരുന്നു ബോക്സിൽ ഉണ്ടായിരുന്നത്. പാഴ്​സലിലെ ടേപ്പിൽ കൃത്രിമം കാണിച്ചത്​ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതായി കാരോൾ പറഞ്ഞു. തട്ടിപ്പിന്​ പിന്നാലെ ഡി.എച്ച്​.എല്ലിനെ ടാഗ്​ ചെയ്ത്​ സംഭവം വിവരിച്ച്​ കാരോൾ ട്വീറ്റ്​ ചെയ്​തു.

ആപ്പിളിന്റെ വെബ്‌സൈറ്റ് വഴി ഡിസംബർ 2നാണ് ഐഫോൺ ഓർഡർ ചെയ്ത്. ഡിസംബർ 17 നാണ് പാക്കേജ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോൺ ഓർഡർ ചെയ്തതിനു ശേഷം ഡിഎച്ച്‌എല്ലിൽ നിന്ന് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന നോട്ടിഫിക്കേഷനുകൾ ലഭിച്ചിരുന്നുവെന്നും കാരോൾ പറഞ്ഞു.

Post a Comment

0 Comments