Top News

നാടകീയ നീക്കങ്ങളുമായി കേന്ദ്രം; പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും 21 ആക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്.[www,malabarflash.com]


നേരത്തേ ബില്ലുമായി ബന്ധപ്പെട്ട് ഏത് നിലപാട് സ്വീകരിക്കണം എന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് സഭയില്‍ ബില്ലിനെ എതിര്‍ത്തു. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു.

പാര്‍ലിമെന്റിന്റെ ഇന്നത്തെ അജന്‍ഡയില്‍ബില്‍ അവതരണം ഉള്‍പ്പെടുത്തി. അധിക അജന്‍ഡയായി ഇത് വളരെ ധൃതി പിടിച്ച് കേന്ദ്രം ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ നാളെ ബില്‍ അവതരിപ്പിക്കും എന്നായിരുന്നു കരുതിയിരുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണം എന്ന് വിവധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം തുടരുകയാണ്. ഇവര്‍ ബില്‍ വലിച്ചുകീറി പ്രതിഷേധം രേഖപ്പെട്ടുത്തി.

Post a Comment

Previous Post Next Post