NEWS UPDATE

6/recent/ticker-posts

ദാറുല്‍ ഖൈര്‍ സമര്‍പണവും അബ്ദുറഹ്‌മാന്‍ ഔഫ് അനുസ്മരണവും

കാഞ്ഞങ്ങാട്: കൊല ചെയ്യപ്പെട്ട സുന്നി പ്രവര്‍ത്തകനായ പഴയകടപ്പുറം അബ്ദുറഹ്‌മാന്‍ ഔഫിന് കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ താക്കോല്‍ ദാനവും ഒന്നാം അനുസ്മരണ സമ്മേളനവും ഡിസംബര്‍ 23, 24 തിയ്യതികളില്‍ പഴയകടപ്പുറത്ത് നടക്കും.[www.malabarflash.com]

വൈകിട്ട് 3 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ശരീഫ് സി പി പതാക ഉയര്‍ത്തും. 3.30-ന് അബ്ദുറഹ്‌മാന്‍ ഔഫ് ഖബര്‍ സിയാറത്തിന് കെ എ അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 4 മണിക്ക് അനുസ്മരണ ദാറുല്‍ ഖൈര്‍ സമര്‍പ്പണം നടക്കും. 

കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. 

അബ്ദുല്ലത്തീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും. എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കാടാച്ചിറ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍,  പ്രൊ. യു സി അബ്ദുല്‍ മജീദ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്,  സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,  അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം,  ജമാല്‍ സഖാഫി ആദൂര്‍, ഡോ. കെ പി അബ്ദുല്ല, വി സി അബ്ദുല്ല സഅദി, സത്താര്‍ പഴയകടപ്പുറം സംബന്ധിക്കും.

24-ന് വൈകിട്ട് 6.30-ന് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ് നടക്കും. കെ പി അബ്ദുറഹ്‌മാന്‍ സഖാഫി, ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക, ഹാഫിള് നിസാമുദ്ദീന്‍ മഹ്‌മൂദി അഴിത്തല നേതൃത്വം നല്‍കും. അബ്ദുസ്സമദ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, സി പി അഹ്‌മദ്, കെ പി അഹ്‌മദ് സഖാഫി, കെ പി അബ്ദുല്‍ ഖാദിര്‍ സഖാഫി, എം അബ്ദുറഹ്‌മാന്‍ സഖാഫി, അമീര്‍ പി എ, സി പി ഹസൈനാര്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി അംജദി, ജലീല്‍ സഖാഫി എം, റിയാസ് പി എ, നജീബ് എം, പി കെ മഹ്‌മൂദ് ഹാജി, അസീസ് പാറപ്പള്ളി സംബന്ധിക്കും.

Post a Comment

0 Comments