Top News

പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് മോഷ്‍ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആംബുലന്‍സ് മോഷ്‍ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സാല്‍മിയയിലായിരുന്നു സംഭവം. 27 വയസുകാരനായ കുവൈത്ത് പൗരനാണ്  അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.[www.malabarflash.com]


ആംബുലന്‍സിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയ ശേഷം ഒരു കേസ് സംബന്ധമായ നടപടിക്രമങ്ങള്‍ക്കായി അകത്തേക്ക് കയറിയ സമയത്തായിരുന്നു സംഭവം. ആംബുലന്‍സില്‍ കയറിയ ഇയാള്‍ വാഹനം ഓടിച്ച് പോവുകയായിരുന്നു. 

വിവരമറിഞ്ഞ് പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്‍ചു. യുവാവ് സ്വബോധത്തിലായിരുന്നില്ലെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post